
കൊച്ചി: അതിഥി തൊഴിലാളി തീച്ചൂളയിൽ വീണ് അപകടം. പെരുമ്പാവൂർ ഓടയ്ക്കാലി യൂണിവേഴ്സൽ പ്ലൈവൂഡ് ഫാക്‌ടറിയിലാണ് സംഭവം. മാലിന്യം കത്തിക്കുന്ന കുഴിയിലേക്കാണ് കൊൽക്കത്ത സ്വദേശി നസീർ (23) വീണത്.
രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കെയാണ് 15 അടിയിലേറെ ആഴമുള്ള ഗർത്തത്തിൽ വീഴുന്നത്. ഫയർഫോഴ്സ് അടക്കം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.