പാലക്കാട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു; ചികിത്സയിൽ

സമീപത്തുള്ള വ്യക്തിയുടെ വളർത്തുനായയെയും തേനീച്ച ആക്രമിച്ചു. മാരകമായി പരിക്കേറ്റ നായ ചത്തു
പാലക്കാട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു; ചികിത്സയിൽ

പാലക്കാട്: കൊല്ലങ്കോട് കാച്ചാംകുറിഷിയിൽ‌ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. 21 പേർക്കാണ് കുത്തേറ്റത്. ആരുടേയും പരിക്കുകൾ സാരമുള്ളതല്ല. ഇന്നു രാവിലെ തൊഴിലുറപ്പ് പണിക്കായി എത്തിയ തൊഴിലാളികളെ തേനീച്ച ആക്രമിക്കുകയായിരുന്നു.

ആദ്യം ഒന്നു രണ്ട് തേനീച്ചകളും പിന്നീട് ഒരു കൂട്ടം തേനീച്ചകളും എത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ കൊല്ലങ്കോട്ടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടി. സമീപത്തുള്ള വ്യക്തിയുടെ വളർത്തുനായയെയും തേനീച്ച ആക്രമിച്ചു. മാരകമായി പരിക്കേറ്റ നായ ചത്തു.

Trending

No stories found.

Latest News

No stories found.