ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സോഷ്യൽ ഓഡിറ്റും; ശിൽപശാല 25ന്

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ രാവിലെ 10ന് നടക്കുന്ന ശിൽപ്പശാലയിൽ സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയറക്ടർ ഡോ.എൻ രമാകാന്തൻ മുഖ്യ പ്രഭാഷണം നടത്തും
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സോഷ്യൽ ഓഡിറ്റും; ശിൽപശാല 25ന്
Updated on

മഹാത്മാഗാന്ധി സർവ്വകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻറ് എക്സ്റ്റൻഷൻ(ഐ.യു.സി.എസ്.എസ്.ആർ.ഇ) ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സോഷ്യൽ ഓഡിറ്റും എന്ന വിഷയത്തിൽ ജനുവരി 25ന് എറണാകുളത്ത് ശിൽപ്പശാല സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ രാവിലെ 10ന് നടക്കുന്ന ശിൽപ്പശാലയിൽ സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയറക്ടർ ഡോ.എൻ രമാകാന്തൻ മുഖ്യ പ്രഭാഷണം നടത്തും. തൊഴിലുറപ്പു പദ്ധതിക്കു കീഴിലുള്ള സോഷ്യൽ ഓഡിറ്റിൻറെ കാര്യക്ഷമത സംബന്ധിച്ച് സംസ്ഥാന പ്ലാനിനു കീഴിൽ ഐ.യു.സി.എസ്.എസ്.ആർ.ഇ നടത്തിവരുന്ന പഠനത്തിൻറെ ഭാഗമായി കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, അംഗങ്ങൾ, തൊഴിലുറപ്പു പദ്ധതി ഉദ്യോഗസ്ഥർ, പഞ്ചായത്തു തല സോഷ്യൽ ഓഡിറ്റ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com