കാവ് സംരക്ഷണം: ശിൽപ്പശാല തൃശൂരിൽ

‘ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക്: ജൈവവൈവിധ്യം പുന സ്ഥാപിക്കുക’ എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിന പ്രമേയം
കാവ് സംരക്ഷണം: ശിൽപ്പശാല തൃശൂരിൽ
Updated on

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ നേതൃത്വത്തിൽ അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ച് മെയ് 22നു തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ ‘കാവ് സംരക്ഷണം – ജനപങ്കാളിത്തത്തിലൂടെ’ എന്ന വിഷയത്തിൽ സംസ്ഥാനതല ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു.

‘ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക്: ജൈവവൈവിധ്യം പുന സ്ഥാപിക്കുക’ എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിന പ്രമേയം. ദേവസ്വം മന്ത്രി കെ. രാധാകൃഷണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജൈവവൈവിധ്യ ബോർഡ് തയാറാക്കിയ ‘കാവ് ജൈവവൈവിധ്യത്തിന്‍റെ തുരുത്തുകൾ’ എന്ന കൈപ്പുസ്തകം എൻ.കെ. അക്ബർ ‘എം.എൽ.എ പ്രകാശനം ചെയ്യും. കാവു സംരക്ഷണത്തിനായുള്ള ഔഷധസസ്യതൈകളുടെ വിതരണം ജില്ലാ പഞ്ചായത്തു പ്രസിഡന്‍റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് അധ്യക്ഷത വഹിക്കും.

ത്രിതല പഞ്ചായത്തുകളും ദേവസ്വം ബോർഡുകളും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ സാങ്കേതിക സഹായത്തോടുകൂടി കാവുകളുടെ സംരക്ഷണത്തിനായുള്ള തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് ശിൽപ്പശാലയിലൂടെ വിഭാവനം ചെയ്യുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com