കാൻസറിന് കീഴടക്കാനാകാത്ത പുഞ്ചിരികൾ; കോഴിക്കോട് ആസ്റ്റർ മിംസിൽ കാൻസർ ഹീറോസ് ഒത്തുകൂടി

“വേൾഡ് ഓഫ് സൂപ്പർ ഹീറോസ്” എന്ന തീർത്തും ഉചിതമായ പേരിലാണ് ആസ്റ്റർ മിംസ് പരിപാടി സംഘടിപ്പിച്ചത്
കാൻസറിന് കീഴടക്കാനാകാത്ത പുഞ്ചിരികൾ; കോഴിക്കോട് ആസ്റ്റർ മിംസിൽ കാൻസർ ഹീറോസ് ഒത്തുകൂടി

കോഴിക്കോട്: ചിരിച്ചും കളിച്ചും നടക്കേണ്ട കുട്ടിക്കാലത്ത് ശരീരത്തിൽ അർബുദമുണ്ടെന്ന് തിരിച്ചറിയുന്ന അവസ്ഥ ഭീതിജനകമാണ്. ഏതൊരു മാതാപിതാവും മാനസികമായും വൈകാരികമായും തളർന്നുപോകുന്ന ഘട്ടം. അവിടെ എല്ലാം അവസാനിച്ചുവെന്ന് കരുതി തളർന്നുപോയവർക്ക് പ്രതീക്ഷ നൽകുന്ന വലിയൊരു പ്രചോദനമായിരുന്നു കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ഒത്തുകൂടിയ കാൻസറിനോട് പൊരുതുന്നവരുടെ കൂട്ടായ്മ.

അന്താരാഷ്ട്ര കുട്ടികളിലെ കാൻസർ അവബോധ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾ ആവേശത്തോടെ പങ്കെടുത്തത്. കാൻസറിനോട് പോരാടുന്നവരും ആസ്റ്റർ മിംസിലെ ചികിത്സയിലൂടെ കാൻസറിനെ അതിജീവിച്ചവരുമായവരുടെ കൂട്ടായ്മയിൽ പങ്കെടുത്ത ഭൂരിഭാഗം കുട്ടികളും മജ്ജ മാറ്റിവെക്കലിലൂടെ രക്താർബുദത്തെ തോല്പിച്ചവരായിരുന്നു.

“വേൾഡ് ഓഫ് സൂപ്പർ ഹീറോസ്” എന്ന തീർത്തും ഉചിതമായ പേരിലാണ് ആസ്റ്റർ മിംസ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്ത പരിപാടിയിൽ, കുട്ടികൾ വിവിധ സൂപ്പർ ഹീറോകളുടെ വേഷത്തിലാണ് പങ്കെടുത്തത്. കുട്ടികളിൽ കാൻസർ തിരിച്ചറിഞ്ഞാൽ തളരുകയല്ല നേരിടുകയാണ് വേണ്ടതെന്നും, ചെറിയ കുട്ടികളിലെ കാൻസർ ചികിത്സ വളരെ ഫലപ്രദമാണെന്നും കുട്ടികളുടെ ബോൺമാരോ ട്രാൻസ്പ്ലാൻറ് വിദഗ്ധൻ ഡോ. കേശവൻ എം ആർ പറഞ്ഞു. കുട്ടികളിലെ ക്യാൻസർ മുതിർന്നവരിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അവർ ചികിത്സകളോട് പോസിറ്റീവായി പ്രതികരിക്കും. രോഗം ഭേദമാകാനുള്ള സാദ്ധ്യതകൾ കുട്ടികളിൽ കൂടുതലാണെന്നും കൃത്യമായ ചികിത്സയും മാതാപിതാക്കളുടെ അകമറ്റ പിന്തുണയുമാണ് അവർക്ക് വേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തി. പരിപാടിയിൽ ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, സ്റ്റേറ്റ് പ്രസിഡന്റ് കരീം കാരശ്ശേരി മുഖ്യാതിഥിയായിരുന്നു.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ ലുക്മാൻ പി, ആസ്റ്റർ ഇൻ്റർനാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓങ്കോളജി തലവൻ ഡോ കെ.വി ഗംഗാധരൻ, ബോൺമാരോ ട്രാൻസ്പ്ലാൻറ് വിദഗ്ധൻ ഡോ. കേശവൻ, മുതിർന്നവരിലെ ബോൺമാരോ ട്രാൻസ്പ്ലാൻൻറ് വിദഗ്ധൻ ഡോ. സുധീപ് വി, കുട്ടികളുടെ വിഭാഗം ഡോക്ടർമാരായ ഡോ സുധാ കൃഷ്‌ണനുണ്ണി, സീനിയർ ഓങ്കോളജിസ്റ്റ്മാരായ ഡോ. ശ്രീലേഷ് കെ പി, ഡോ. അരുൺ ചന്ദ്രശേഖരൻ, ഡോ. സതീഷ് പത്മനാഭൻ, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജിസ്റ്റുമാരായ ഡോ. സജിത്ത് ബാബു, ഡോ മിഹിർ, സർജിക്കൽ ഓങ്കോളജിസ്റ്റുമാരായ ഡോ. സലിം വിപി, ഡോ. ഫഹീം അബ്ദുള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com