വെൽക്കം ഐറീന; വിഴിഞ്ഞത്ത് വീണ്ടും ചരിത്രം പിറന്നു

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലാണ് എംഎസ്സി ഐറീന
worlds largest container ship msc irena docked at vizhinjam port

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു

Updated on

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ബർത്തിങ് പൂർ‌ത്തിയായത്. വാട്ടർ സല്യൂട്ട് നൽ‌കിയാണ് ഐറീനയെ സ്വീകരിച്ചത്.

തൃശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‌സി ഐറീന ചരക്ക് കപ്പലിലെ ക്യാപ്റ്റൻ. 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമാണ് എംഎസ്സി ഐറഈനയ്ക്കുള്ളത്.

സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ആദ്യമായാണ്. മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com