കായികമേളയിലെ പുഴു വിവാദം; ജിജോ ജയിംസ് ഡിവൈഎഫ്ഐ പ്രവർത്തകൻ, 5 വർഷമായി പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസ്

2021ൽ കോൺഗ്രസ് വിട്ട ജിജോ ഡിവൈഎഫ്ഐയിൽ അംഗത്വമെടുത്തുവെന്നാണ് കോൺഗ്രസ് വേങ്ങൂർ മണ്ഡലം പ്രസിഡന്‍റ് റിജു കുര‍്യൻ പറയുന്നത്
'Worm controversy' at the sports meet; Congress claims Jijo James is a DYFI activist

ജിജോ ജെയിംസ്

Updated on: 

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ വിദ‍്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുക്കളുണ്ടെന്ന് സമൂഹമാധ‍്യമത്തിൽ വ‍്യാജ പ്രചാരണം നടത്തിയതിന് അറസ്റ്റിലായ കായികാധ‍്യാപകൻ ജിജോ ജയിംസ് ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് കോൺഗ്രസ്.

2021ൽ കോൺഗ്രസ് വിട്ട ജിജോ ഡിവൈഎഫ്ഐയിൽ അംഗത്വമെടുത്തുവെന്നും കഴിഞ്ഞ 5 വർഷമായി ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും കോൺഗ്രസ് വേങ്ങൂർ മണ്ഡലം പ്രസിഡന്‍റ് റിജു കുര‍്യൻ വ‍്യക്തമാക്കി.

എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ജിജോ. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുക്കളുണ്ടെന്നായിരുന്നു ഇയാളുടെ പ്രധാന ആരോപണം. ഇതേത്തുടർന്ന് സംഘാടകർ പരിശോധന നടത്തിയെങ്കിലും ഇത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കായികമേള കൺവീനർ പി.കെ. അരവിന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കലാപം സൃഷ്ടിക്കാൻ ഉദ്ദേശിച്ച് പ്രകോപനം നടത്തിയെന്ന കുറ്റം ചുമത്തി ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കുക‍യായിരുന്നു. വൈകുന്നേരത്തോടെ അധ്യാപകൻ സമൂഹമാധ്യമത്തിലെ പോസ്റ്റ് നീക്കം ചെയ്തിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെ ഇതിന്‍റെ ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചതോടെയാണ് സംഭവം വലിയ തോതിൽ‌ വിവാദങ്ങൾക്ക് വഴിവച്ചത്.

logo
Metro Vaartha
www.metrovaartha.com