ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും റവയും; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം; സംഘര്‍ഷം

വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ഇവർ
worm infested rice in food kit distributed chooralmala disaster victims Protest
ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും റവയും; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം; സംഘര്‍ഷം
Updated on

വയനാട്: മുണ്ടക്കൈ-ചൂരല്‍മലയിൽ വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിലാണ് ചെള്ളും പുഴുവും വ്യാപകമായി കാണപ്പെട്ടത്.

5 ഭക്ഷ്യ കിറ്റുകളിലാണ് പുഴുവിനെ കണ്ടത്. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഇവർ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചു.

തുടർന്ന് ഇവർ മേപ്പാടി പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐയും ബിജെപിയും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പഴയ വസ്ത്രങ്ങളും പുഴുവരിച്ച അരിയുമായി ഓഫീസിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മുറിയിലേക്കു കയറി പ്രതിഷേധമറിയിച്ച് മേശയും കസേരയും തട്ടിമറിച്ചിട്ടു.

അതേസമയം, സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. കിറ്റുകൾ വിതരണം ചെയ്തത് ഉദ്യോഗസ്ഥർ ആണെന്ന് മേപ്പാടി പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com