

ഭാവനയുടെയും ശ്രീലേഖയുടെയും ചിത്രങ്ങൾ പങ്കുവച്ച് ശാരദക്കുട്ടി
തിരുവനന്തപുരം: അടുത്തിടെ നടന്ന 2 സംഭവങ്ങളെ ചൂണ്ടിക്കാട്ടി പ്രതികരണവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. സുനിത വില്യംസും ഭാവനയും കണ്ടുമുട്ടിയ ചിത്രവും പ്രധാനമന്ത്രിക്ക് അരികിലേക്ക് പോവും പോവാതെ മാറിനിന്ന ശ്രീലേഖയുടെയും ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.
രണ്ടു ചിത്രങ്ങൾ, രണ്ടിനും കാപ്ഷൻ ഒന്നു മതി എന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ ശാരദക്കുട്ടി പറയുന്നു. 'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ' എന്നാണ് ശാരദക്കുട്ടി കുറിച്ചത്.
കുറിപ്പിന്‍റെ പൂർണരൂപം...
"രണ്ടു ചിത്രങ്ങൾ.
ഒന്ന്: അതിരുകൾ അതിലംഘിച്ച് നേടിയ വിജയത്തിൻ്റെ സംതൃപ്തിയും ആത്മവിശ്വാസവും
രണ്ടാമത്തേത് അസംതൃപ്തയുടെ അസഹ്യത .
രണ്ടിനും കാപ്ഷൻ ഒന്നു മതി.
"തനിക്കു താനേ പണിവതു നാകം
നരകവുമതുപോലെ"
ചിത്രങ്ങൾ -
1. കെഎൽഎഫിൽ സുനിത വില്യംസും ഭാവനയും കണ്ടുമുട്ടിയ ആഹ്ലാദ പ്രകടനം
2. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ആർ ശ്രീലേഖ ഐ പി എസിന്‍റെ ശോകരോഷപ്രകടനം"