കുഞ്ഞ് കുഴഞ്ഞു വീണത് അച്ഛൻ നൽകിയ ബിസ്ക്റ്റ് കഴിച്ച ശേഷം, നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത

കുഞ്ഞിന്‍റെ അച്ഛൻ ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
neyyattinkara one years old died, father in custody

കുഞ്ഞ് കുഴഞ്ഞു വീണത് അച്ഛൻ നൽകിയ ബിസ്ക്റ്റ് കഴിച്ച ശേഷം, നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത

Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ദുരൂഹത. കുഞ്ഞിന്‍റെ അച്ഛൻ ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്‍റെ കയ്യിൽ നിന്ന് ബിസ്കറ്റ് വാങ്ങി കഴിച്ച ശേഷമാണ് കുഞ്ഞ് മരിച്ചത് എന്ന് ആരോപണം ഉയർന്നതോടെയാണ് പൊലീസ് നടപടി.

ശനിയാഴ്ചയാണ് കുട്ടിയുടെ അച്ഛൻ ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്‌ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു.

നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിന്‍റേയും കൃഷ്ണപ്രിയയുടേയും മകൻ ഇഖാൻ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com