മുസ്‌ലിം ലീഗിൽ നിന്ന് മുസ്‌ലിം മാറ്റുന്നതാണ് നല്ലത്: പി. രാജീവ്

''മുസ്‌ലിം ലീഗിൽ നിന്ന് മുസ്‌ലിം എന്നത് മാറ്റുന്നതാണ് നല്ലത്. അതൊരു ലിമിറ്റഡ് കമ്പനി മാത്രം. താത്പര്യമുള്ളവരെ നിയമിക്കണം എന്നു മാത്രമാണ് ലക്ഷ്യം''
മുസ്‌ലിം ലീഗിൽ നിന്ന് മുസ്‌ലിം മാറ്റുന്നതാണ് നല്ലത്: പി. രാജീവ്
പി. രാജീവ്
Updated on

കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രിയുടെ ധാരണ സുപ്രീം കോടതിയിൽ കേസ് തള്ളിപ്പോയെന്നാണെന്നും, പറഞ്ഞ വാക്ക് പാലിക്കുന്ന മുഖ്യമന്ത്രിയെങ്കിൽ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത് സുപ്രീം കോടതിയിലെ കേസാണെന്നും രാജീവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ്.

വഖഫിൽ മുഖ്യമന്ത്രി വീണ്ടും നടത്തുന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫിൽ നിയമനാധികാരം സർക്കാരിനാണെന്നും ബോർഡിനല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിൽ നിന്ന് മുസ്‌ലിം എന്നത് മാറ്റുന്നതാണ് നല്ലത്. അതൊരു ലിമിറ്റഡ് കമ്പനി മാത്രം. തങ്ങൾക്ക് താല്‍പര്യം ഉള്ളവരെ നിയമിക്കണം എന്ന് മാത്രമാണ് ലക്ഷ്യമെന്നും, സിപിഎം സ്വീകരിക്കുന്നത് മതനിരപേക്ഷ നിലപാട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പത്തിൽ 10 മിനിറ്റ് പരിഹാരം എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിരുന്ന് പറഞ്ഞതെല്ലാം നടപ്പാക്കാൻ എളുപ്പം അല്ലെന്ന് മനസിലായില്ലേയെന്നും പ്രതിപക്ഷത്ത് എന്തായിരുന്നു കത്തിക്കയറലെന്നും രാജീവ് ചോദിച്ചു.

വി.ഡി. സതീശന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തെയും രാജീവ് വിമര്‍ശിച്ചു. വിവാഹം കഴിച്ചു വരുന്ന പെൺകുട്ടികള്‍ക്ക് മാത്രം അമ്മമ്മാർ രുചിക്കൂട്ട് പറഞ്ഞു കൊടുത്താൽ മതിയോ? കല്യാണം കഴിച്ചു വരുന്ന പുരുഷന്മാർക്ക് പറഞ്ഞുകൊടുക്കണ്ടേ? അങ്ങനെ അല്ലേ മുഖ്യമന്ത്രി പറയേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെയും രാജീവ് വിമര്‍ശിച്ചു. ഏത് അറ്റം വരെയും പോകുമെന്നതിന് തെളിവാണ് ദില്ലി പൊലീസ് നടപടിയെന്നും എസ്എഫ്ഐ വഹിച്ചത് ചരിത്രപരമായ പങ്കാണെന്നും അതിശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com