സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 2 കുട്ടികൾ മരിച്ചു

ബുധനാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുവരുന്നതിനിടെയാണ് അപകടം
pathanamthitta auto accident death student missing

ആദിലക്ഷ്മി | യദുകൃഷ്ണ

Updated on

പത്തനംതിട്ട: സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 2 മരണം. നാലുവയസുകാരന്‍ യദുകൃഷ്ണ, 7 വയസുകാരി ആദിലക്ഷ്മി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുവരുന്നതിനിടെയാണ് അപകടം.

കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചത്. യദു കൃഷ്ണയെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു.

പരുക്കേറ്റ കുട്ടികളെയും ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡില്‍ പാമ്പിനെ കണ്ടപ്പോള്‍ അതിന് മുകളിലൂടെ കയറാതിരിക്കാനായി ഓട്ടോ വെട്ടിച്ചെന്നും ഇതോടെയാണ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതെന്നുമാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com