യതീഷ് ചന്ദ്ര ഐപിഎസ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു; പുതിയ നിയമനം നൽകി കേരള സർക്കാർ

ഇൻഫർമഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് പുതിയ നിയമനം
യതീഷ് ചന്ദ്ര ഐപിഎസ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു; പുതിയ നിയമനം നൽകി കേരള സർക്കാർ
Updated on

തിരുവനന്തപുരം: കേരള കേഡർ ഐ പി എസ് ഒഫിസർ യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായി . ഏതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് സംസ്ഥാന സർക്കാർ പുതിയ നിയമനം നൽകി. ഇൻഫർമഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് പുതിയ നിയമനം.

കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വലിയ വിവാദമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com