മഴ മുന്നറിയിപ്പ്; ചൊവ്വാഴ്ച 3 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്
Representative Image
Representative Image
Updated on

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുന്ന പശ്ചത്താലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.

അതോടൊപ്പം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കേരള തീരത്ത് ഇന്ന് (13-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (13-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

logo
Metro Vaartha
www.metrovaartha.com