വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമായേക്കും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ജൂൺ 10 മുതൽ 12 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്
yellow alert in many districts kerala at june 10-june 12

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമായേക്കും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

file image
Updated on

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാവുന്നു. ജൂൺ 10 മുതൽ 12 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ‌ വിവിധ ജില്ലകളിൽ‌ കലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെലോ അലർട്ട്. 11 ന് ആലപ്പുഴ, എറണാകുളം, തൃശൂർ. മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂൺ 12 ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെലോ അലർട്ടാണ്. മറ്റ് ജില്ലകളില്‌ മിതമായതോ നേരയതോ ആയ മഴയ്ക്കും ഈ ദിവസങ്ങളിൽ സാധ്യത പ്രവചിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com