മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു; കുട്ടനാട്ടിൽ വാട്ടർ ആംബുലന്‍സ്

ഇന്ന് 7 ജില്ലകലിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു; കുട്ടനാട്ടിൽ വാട്ടർ ആംബുലന്‍സ്
Updated on

പത്തനംതിട്ട: മണിമലയാറ്റിലെ കല്ലൂപ്പാറ സ്റ്റേഷൻ, അച്ചൻകോവിലാറ്റിലെ തുമ്പമൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തിയതിനാൽ കേന്ദ്ര ജല കമ്മിഷൻ യെലോ അലർട്ട് നൽകി. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

കുട്ടനാടന്‍ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലന്‍സ് പ്രവർത്തനം ആരംഭിച്ചു. ആംബുലന്‍സിനു പുറമേ മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളും കരയിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചു.

കുട്ടനാടന്‍ മേഖലയിലുള്ളവർക്ക് 24 മണിക്കൂറും ഈ ആംബുലന്‍സിന്‍റെ സേവനം ലഭ്യമാണ്. ഓക്സിജന്‍ ഉൾപ്പടെയുള്ള സേവനങ്ങളും വാട്ടർ ആംബുലന്‍സിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്ക് യെലോ അലർട്ട് പ്രഖ്യാപിച്ചു.

08-07-2023: ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

09- 07-2023 മുതൽ‌ 11-07-2023 : പ്രത്യേക അലർട്ടുകൾ ഇല്ല

12-03-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മിതമായ മഴയ്ക്കും മണിക്കൂറിൽ 40 Kmph വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com