മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുക്കെയായിരുന്നു അന്ത്യം
yellow fever death at malappuram
തെജിൻ സാൻ

മലപ്പുറം: മലപ്പുറം എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുക്കെയായിരുന്നു അന്ത്യം. ഇതിനിടെ ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു.

ഇതോടെ മലപ്പുറത്ത് ജനുവരി മുതൽ പതിനാലാമത്തെ മരണമാണിത്. തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരു മരണം സംഭവിച്ചിരുന്നു. മലപ്പുറത്തും പലയിടങ്ങളിലും മ‍ഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. എന്നാലിപ്പോള്‍ മലപ്പുറത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com