യുവനടിയുടെ പരാതി; 7 കേസിലും എഫ്ഐആ‍ര്‍

പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
young actress sexual assault complaint; FIR registered in all 7 cases
യുവനടിയുടെ പരാതി; 7 കേസിലും എഫ്ഐആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്തു
Updated on

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക ആരോപണ പരാതിയിൽ കൂടുതൽ താരങ്ങൾക്കെതിരെ കേസ്. മരട് സ്വദേശിയായ നടിയുടെ പരാതിയിൽ 7 പേര്‍ക്കെതിരെയും എഫ്ഐആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്‌തു. ഇടവേള ബാബു, മണിയൻ പിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മുകേഷ്, ജയസൂര്യെ എന്നിവർക്കെതരി നേരത്തെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

7 പേര്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനായി കൊച്ചിയിലെ കോടതിയിൽ പൊലീസ് അടുത്ത ജിവസം തന്നെ അപേക്ഷ നൽകും. വിവിധ സ്റ്റേഷനുകളിലായി എടുത്ത കേസുകളിൽ ഒറ്റ രഹസ്യമൊഴിയാകും രേഖപ്പെടുത്തുക. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്‍റെ തുടർനടപടികളിലേക്ക് പൊലീസ് കടന്നത്.

നടനും എംഎൽഎയുമായ മുകേഷിനെതിരെ മരട് പൊലീസ് ആണ് കേസെടുത്തത്. ഇടവേള ബാബുവിനെതിരേ എറണാകുളം നോര്‍ത്ത് പൊലീസ്, മണിയന്‍പിള്ള രാജുവിനെതിരേ ഫോര്‍ട്ട് കൊച്ചി പൊലീസ്, നടൻ ജയസൂര്യയ്ക്കെതിരേ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ്, ലോയേഴ്സ് കോൺഗ്രസ് നേതാവ് വി.എസ്. ചന്ദ്രശേഖരൻ , പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വിച്ചു എന്നിവർക്കെതിരെയും വിവിധ സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. ഇതെല്ലാം ഒരൊറ്റ 164 സ്റ്റേറ്റ്മെന്‍റ് എടുക്കാനാണ് ആലോചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com