പൊട്ടി വീണ വൈദ‍്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്
Young man dies after being electrocuted by a fallen electric wire

അക്ഷയ്

Updated on

തിരുവനന്തപുരം: പൊട്ടിവീണ വൈദ‍്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ നെടുമങ്ങാട് വച്ചായിരുന്നു സംഭവം. റോഡരികിൽ നിന്ന മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെത്തുടർന്ന് വൈദ‍്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു.

എന്നാൽ ഇതറിയാതെ കാറ്ററിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന അക്ഷയ് സഞ്ചരിച്ച ബൈക്ക് വൈദ‍്യുതി കമ്പിയിൽ തട്ടുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com