കോഴിക്കോട് യുവദമ്പതികൾക്കു നേരെ ആക്രമണം

കോഴിക്കോട് ഇരിങ്ങാടൻപള്ളി സ്വദേശികളാണ് ആക്രമണത്തിനിരയായത്
കോഴിക്കോട് യുവദമ്പതികൾക്കു നേരെ ആക്രമണം

കോഴിക്കോട്: യുവദമ്പതികൾക്കു നേരെ ആക്രമണമുണ്ടായതായി പരാതി. കോഴിക്കോട് ഇരിങ്ങാടൻപള്ളി സ്വദേശികളാണ് ആക്രമണത്തിനിരയായത്.

കോഴിക്കോട് നഗരത്തിൽ വച്ച് ഞായറാഴ്ച രാത്രി പത്തരയോടാണ് സംഭവം. സിനിമ കണ്ട് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഭാര്യയോട് മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും നടക്കാവ് പൊലീസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com