
ഇടുക്കി: വളഞ്ഞങ്ങാനത്തു വിനോദ സഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മഞ്ഞക്കര നെടുമ്പന എച്ച് എസ് വില്ലയിൽ സഫ്ന സലീം ആണു മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. കുടുംബാഗങ്ങൾക്കൊപ്പം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പീരുമേട് താലുക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.