അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ

കൊല്ലത്ത് നിന്ന് കാണാതായവരാണ് ഇരുവരും
Abhilash, Vismaya

അഭിലാഷ്, വിസ്മയ

Updated on

അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ 1.45ന് അങ്കമാലി റെയ്ൽവേ സ്റ്റേഷന് സമീപത്താണ് സംഭവം.

കൊല്ലം കണ്ണനല്ലൂർ സ്വദേശി അഭിലാഷ് (21), ബന്ധുവായ വളത്തുങ്കൽ ആക്കോലിൽ സ്വദേശിനി വിസ്മയ (15) എന്നിവരാണ് മരിച്ചത്. തൃശൂർ ഭാഗത്തേക്ക് പോയ ട്രെയ്നാണ് ഇടിച്ചതെന്നാണ് വിവരം. ഇവർ നാട് വിടാൻ കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

പത്താം ക്ലാസ് വിദ്യാർഥിനിയാണ് വിസ്മയ. ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ കൊല്ലം പൊലീസ് കേസെടുത്തിരുന്നു. ആൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസും പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ഇരവിപുരം പൊലീസുമാണ് കേസെടുത്തത്.

logo
Metro Vaartha
www.metrovaartha.com