ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിന്‍റെ പരാതി; പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

ചൊവ്വാഴ്ച രാവിലെ മുതൽ ശരണ്യയെ കാണാതായതായി ഭർത്താവ് രജീഷ് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു
young man and woman-found dead in kozhikode

അജേഷ്, ശരണ്യ

Updated on

കോഴിക്കോട്: കുറ്റ്യാടിയിൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോട്ടിൽപ്പാലം മാമ്പിലാട്ആളൊഴിഞ്ഞ പറമ്പിലെ കശുമാവുമരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുറ്റ്യാടി കള്ളാട് പഞ്ചാരപറമ്പത്ത് പരേതനായ രാജന്‍റെയും ചന്ദ്രിയുടെയും മകൻ അജേഷ് (35), പേരാമ്പ്ര കുയിമ്പിൽ തച്ചർകണ്ടി ശരണ്യ (28) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ മുതൽ ശരണ്യയെ കാണാതായതായി ഭർത്താവ് രജീഷ് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

പത്തും ആറും വയസുള്ള രണ്ടു മക്കളുടെ അമ്മയാണ് ശരണ്യ. അജേഷ് അവിവാഹിതനാണ്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തൊട്ടിൽപാലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

logo
Metro Vaartha
www.metrovaartha.com