കോട്ടയത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിന്‍റെ മൃതദേഹം

മൃതദേഹത്തിന് സമീപത്തെ മരത്തിൽ കുരുക്കിട്ട നിലയിൽ കയറും കണ്ടെത്തിയിട്ടുണ്ട്
കോട്ടയത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിന്‍റെ മൃതദേഹം
Updated on

കോട്ടയം: വടവാതൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അഴുകി നിലയിൽ മൃതദേഹം കണ്ടെത്തി. 25 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തെ മരത്തിൽ കുരുക്കിട്ട നിലയിൽ കയറും കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ മണർക്കാട് പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പാമ്പാടിയിൽനിന്ന് കാണാതായ യുവാവിന്‍റേതാണെന്ന സംശയത്തിലാണ് പൊലീസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com