കുരച്ചത് ഇഷ്ടപ്പെട്ടില്ല; അയൽ വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ചു കൊന്നു

ഇയാളുടെ ബന്ധു കൂടിയായ അയൽവാസിയുടെ നായയാണ് ക്രൂരതയ്ക്ക് ഇരയായത്
കുരച്ചത് ഇഷ്ടപ്പെട്ടില്ല; അയൽ വീട്ടിലെ നായയെ യുവാവ്  പാറയിൽ അടിച്ചു കൊന്നു

തൊടുപുഴ: അയൽ വീട്ടിലെ വളർത്തു നായയെ പാറയിലടിച്ച് കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭഴം. നായ കുരച്ചത് ഇഷ്ടമാവാതിരുന്ന യുവാവ് നായയെ അതി ക്രൂരമായി കൊല്ലുകയായിരുന്നു.

സംഭവത്തിൽ കളപുരമറ്റത്തിൽ രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കമ്പമെട്ട് പൊലീസാണ് ഇയാൾക്കെതിരേ കേസെടുത്തത്.

ഇയാളുടെ ബന്ധു കൂടിയായ അയൽവാസിയുടെ നായയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇരുവരും തമ്മിലുള്ള വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com