
കോഴഞ്ചേരി: പമ്പാനദിയുടെ കുറുകെയുള്ള ആറാട്ടുപുഴ പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയ കൂടൽ സ്വദേശി സന്ദീപിന്റെ (25) മൃതദേഹം ഫയർഫോഴ്സ് സ്കൂബാ ടീം കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12 ആയിരുന്നു സംഭവം. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ആറന്മുള സ്റ്റേഷൻ ഇൻസ്‌പെക്ടർ സി കെ മനോജ് അറിയിച്ചു.
കഴിഞ്ഞ ദിവസം മാലക്കര പള്ളിയോട കടവിൽ നിന്നും കാണാതായ ഉള്ളന്നൂർ സ്വദേശി ശ്രീജിത്തിനായുള്ള തിരച്ചിൽ ആറന്മുള പോലീസും ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്‌കൂബാ ടീമും സംയുക്തമായി നടത്തുമ്പോഴാണ് കൂടൽ സ്വദേശിയായ യുവാവ് ആറാട്ടുപുഴ പാലത്തിൽ നിന്ന് ചാടിയത്. ഉടൻ തന്നെ സ്കൂബാ ടീം തിരച്ചിൽ ആരംഭിെച്ചെങ്കിലും പാലത്തിൽ നിന്ന് 400 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാേഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ്് മൃതദേഹം മാറ്റി
മാലക്കര കടവിൽ നിന്നും കണ്ടെത്തിയ ഹോണ്ട ആക്ടിവ സ്കൂട്ടറിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പമ്പാ നദിയിൽ കാണാതായത് ഉള്ളന്നൂർ സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് ആറാട്ടുപുഴ പാലത്തിൽ നിന്ന് ചാടി മറ്റൊരു യുവാവും ഇന്ന് ജീവൻ െവടിഞ്ഞത്.