കോട്ടയം ഇല്ലിക്കലിൽ സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

ഇല്ലിക്കൽ പുളിക്കമറ്റം റോഡിന് സമീപമുള്ള കലുങ്കിൽ സ്കൂട്ടർ ഇടിച്ച് മറിഞ്ഞ് വെള്ളത്തിൽ വീണതിനെ തുടർന്നാണ് അപകടമുണ്ടായത്
young man died after his scooter overturned and fell into the water in kottayam
young man died after his scooter overturned and fell into the water in kottayam

കോട്ടയം: ഇല്ലിക്കലിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവിന് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് ദാരുണാന്ത്യം. കോട്ടയം ഇല്ലിക്കൽ പടിഞ്ഞാറെവീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷെമീർ (31)ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം.

ഇല്ലിക്കൽ പുളിക്കമറ്റം റോഡിന് സമീപമുള്ള കലുങ്കിൽ സ്കൂട്ടർ ഇടിച്ച് മറിഞ്ഞ് വെള്ളത്തിൽ വീണതിനെ തുടർന്നാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ഇന്ന് വൈകിട്ട് 3.30ന് താഴത്തങ്ങാടി പള്ളി ഖബർസ്ഥാനിൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com