കോട്ടയത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു
young man died tragically after a pickup van and a car collided in Kottayam

ജോമി ഷാജി

Updated on

കോട്ടയം: പേരൂർ കണ്ടൻചിറയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂർ സ്വദേശി ജോമി ഷാജി (32)യാണ് മരിച്ചത്. തിങ്കൾ രാത്രി 12.30 ഓടെ ഏറ്റുമാനൂർ - മണർകാട് ബൈപ്പാസിൽ കണ്ടൻചിറയിലായിരുന്നു അപകടം. ജോമി സഞ്ചരിച്ചിരുന്ന ബൊലേറോ കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് വാഹനം വെട്ടി പൊളിച്ചാണ് ഗുരുതരമായി പരുക്കേറ്റ ജോമിയെ പുറത്തെത്തിച്ചത്. തുടർന്ന് കോട്ടയം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com