

കൊല്ലത്ത് യുവാവിനെ കടലിൽ കാണാതായി
file image
കൊല്ലം: തങ്കശേരിയിൽ യുവാവിനെ കടലിൽ കാണാതായി. മൂതാക്കര സ്വദേശി ലാഗേഷ് (24) നെയാണ് തിരയിൽ പെട്ട് കാണാതായത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.