കോഴിക്കോട് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പ്രദേശത്തെ വയലിൽ ഇറങ്ങിയ കാട്ടുപോത്ത് കൂട്ടത്തെ തുരത്തിയോടിക്കാൻ ശ്രമിക്കവേയാണ് ആക്രമണമുണ്ടായത്
Young man dies in wild gaur attack in Kozhikode.

കോഴിക്കോട് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

Representative image

Updated on

കോഴിക്കോട്: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ശനിയാഴ്ചയാണ് സംഭവം.

ആലപ്പുഴയിലെ ചെങ്ങന്നൂരിൽ കോടതി ജീവനക്കാരനായ വിലങ്ങാട് വായാട് കോളനി നിവാസി സുനിൽ (40) ആണ് മരിച്ചത്. പ്രദേശത്തെ വയലിൽ ഇറങ്ങിയ കാട്ടുപോത്ത് കൂട്ടത്തെ തുരത്തിയോടിക്കാൻ ശ്രമിക്കവേയാണ് ആക്രമണമുണ്ടായത്. കാട്ടുപോത്ത് കൂട്ടം ഇറങ്ങിയ വിവരമറിഞ്ഞ് വനംവകുപ്പും നാട്ടുകാരും തുരത്തിയോടിക്കാൻ എത്തിയിരുന്നു.

ഇതിനിടെ ഒരു കാട്ടുപോത്ത് സുനിലിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണം അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു സുനിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com