ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

രാവിലെ 8.15 ന് ഏറ്റുമാനൂർ പഴയ റെയിൽവേ സ്റ്റേഷനിലാണ് സംഭവം
young man killed train accident ettumanoor
കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
Updated on

കോട്ടയം: കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു.

രാവിലെ 8.15 ന് ഏറ്റുമാനൂർ പഴയ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചെന്നാ മെയിലാണ് തട്ടിയത്. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകി. ട്രെയിൻ ഇടിച്ച യുവാവ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹത്തിന് അരികിൽനിന്ന് ഒരു എടിഎം കാർഡ് ലഭിച്ചിട്ടുണ്ട്. അതിൽ അനിൽകുമാർ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മരിച്ചയാളാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com