പത്തനംതിട്ടയിൽ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി; പ്രതികൾക്കായി തെരച്ചിൽ

ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
young man murdered by hitting car gang war in pathanamthitta
പത്തനംതിട്ടയിൽ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി; പ്രതികൾക്കായി തെരച്ചിൽ
Updated on

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ക്രൂര കൊലപാതകം. യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ചെതോങ്കരക സ്വദേശി അമ്പാടിയാണ് മരിച്ചത്.

ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പ്രതികൾ ഉണ്ടെന്നാണ് വിവരം. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കള്‍ കാര്‍ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു.

റോഡപകടത്തില്‍ കൊല്ലപ്പെട്ടു എന്ന രീതിയിലാണ് ആദ്യം പോലീസ് ഇതിനെ സമീപിച്ചത്. എന്നാല്‍ പിന്നീടാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് സംശയുണ്ടായത്. വിശദമായ അന്വേഷണത്തില്‍ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com