
കൊച്ചി : പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനിൽകുമാറാണ് (42) മരിച്ചത്. മാമോദിസ നടന്ന വീട്ടിലുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായാണ് കൊലപാതകമെന്നു പൊലീസ് വ്യക്തമാക്കി.
കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിനു സമീപമാണു സംഭവം. കുത്തേറ്റ അനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു.