ഓൺലൈനിൽ മൊബൈൽ ഫോൺ ഓർഡർ ചെയ്തു, ലഭിച്ചത് മരക്കഷ്ണം; പരാതിയുമായി യുവാവ്

കഴിഞ്ഞമാസമാണ് ജോസ്മി ഓൺലൈനിൽ നിന്നും 7,299 രൂപ വിലയുള്ള മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. ലഭിച്ച പാക്കറ്റ് തുറന്നു നോക്കിയപ്പോഴാൾ അതേ വലുപ്പത്തിലുള്ള മരക്കക്ഷണമാണെന്ന് അറിഞ്ഞത്
representative image
representative image
Updated on

കണ്ണൂർ: ഓൺലൈനിൽ മൊബൈൽ ഫോൺ ഓർഡൽ ചെയ്ത കണ്ണൂർ സ്വദേശിക്ക് ലഭിച്ചത് മരകഷണമെന്ന് പരാതി. കണ്ണൂർ കോവളം സ്വദേശി ജോസ്മിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞമാസമാണ് ജോസ്മി ഓൺലൈനിൽ നിന്നും 7,299 രൂപ വിലയുള്ള മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. ലഭിച്ച പാക്കറ്റ് തുറന്നു നോക്കിയപ്പോഴാൾ അതേ വലുപ്പത്തിലുള്ള മരക്കക്ഷണമാണെന്ന് അറിഞ്ഞത്. ഉടൻ തന്നെ ഡെലിവറി ബോയിയെ വിളിച്ച് കാര്യമറിയിച്ചു. 3 ദിവസത്തിനുള്ളിൽ മാറ്റിത്തരാമെന്ന് ഡെലിവറി ബോയ് ഉറപ്പു നൽകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എന്നാൽ ഫോൺ ലഭിച്ചില്ല.

കസ്റ്റമർ കെയറിലും കൊറിയർ സർവീസിലും പരാതി നൽകിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. മഓർഡർ കൈപ്പറ്റിയതിനാൽ പണം തിരികെ നൽകനാവില്ലെന്നും ഓൺലൈൻ സൈറ്റിലെ കസ്റ്റമർ കെയറിൽ നിന്നും അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് പരാതി പരിശോധിച്ചു വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com