നേര്യമംഗലത്ത് കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവിന് പരിക്ക്

കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന കുത്തിമറിച്ചിട്ട പനഭക്ഷിച്ചു കൊണ്ട് നിൽക്കുമ്പോൾ അതറിയാതെ അതുവഴി വന്ന പ്രശാന്തിനെയാണ് ആന ആക്രമിക്കുവാൻ ശ്രമിച്ചത്
നേര്യമംഗലത്ത് കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവിന് പരിക്ക്
കാൽ മുട്ടിന് പരിക്കേറ്റ പ്രശാന്ത് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ നേര്യമംഗലം അഞ്ചാംമൈലിന് സമീപം കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവിന് പരിക്ക്. ദേശീയപാതയിൽ നിന്ന് കുളമാംകുഴിയിലേക്ക് പോകുന്ന വഴിയിൽ കാട്ടാനയുടെ അക്രമണവും ആനയെയും കണ്ട് രക്ഷപെടാനായി ഓടിയ പ്രശാന്തിനെ ആന ഓടിക്കുകയായിരുന്നു. കുളമാംകുഴിയിൽ താമസക്കാരനാണ് പ്രശാന്ത്.

കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന കുത്തിമറിച്ചിട്ട പനഭക്ഷിച്ചു കൊണ്ട് നിൽക്കുമ്പോൾ അതറിയാതെ അതുവഴി വന്ന പ്രശാന്തിനെയാണ് ആന ആക്രമിക്കുവാൻ ശ്രമിച്ചത്. രക്ഷപ്പെടുന്നതിനിടയിൽ പ്രശാന്തിന് വീണ് കാൽ മുട്ടിന് പരിക്കേറ്റിട്ടുണ്ട്.

അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയപാതക്ക് സമീപം വാളറക്കും നേര്യമംഗലത്തിനുമിടയിൽ കാട്ടാന ശല്യം രൂക്ഷമായതിനാൽ യാത്രക്കാർ ഭീതിയിലാണ്.

Trending

No stories found.

Latest News

No stories found.