തൃശൂരിൽ തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

വീട്ടിനടുത്തുള്ള ചെമ്മണൂർ തോട്ടിൽ ഒഴുകി വരുന്ന തേങ്ങകൾ പെരഉക്കാനിറങ്ങിയതായിരുന്നു ബിജു
young man who went to the stream to collect floating coconuts has gone missing
ബിജു
Updated on

തൃശൂർ: തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി. ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്പിൽ പിച്ചിലി കുഞ്ഞിക്കണ്ടാരുവിന്‍റെ മകൻ ബിജുവിനെയാണ് (46) കാണാതായത്. വീട്ടിനടുത്തുള്ള ചെമ്മണൂർ തോട്ടിൽ ഒഴുകി വരുന്ന തേങ്ങകൾ പെരഉക്കാനിറങ്ങിയതായിരുന്നു ബിജു.

പത്തു വയസുള്ള മകൻ തൃഷ്ണേന്ദിനോട് പറഞ്ഞാണ് ബിജു തോട്ടിലേക്ക് പോയത്. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷസേനയും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തെരച്ചിൽ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ചാക്കിൽ നിറച്ചു വെച്ച തേങ്ങകൾ തെരച്ചിലിനിടെ കണ്ടു കിട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com