സ്വകാര്യ ബസിൽ ചുറ്റികയുമായി യുവാവ്; തുടർന്ന് ഭീഷണിയും അസഭ്യവർഷവും

യുവാവിന്‍റെ ഈ പരാക്രമം ബസിലെ യാത്രക്കാരിലൊരാൾ ഫോണിൽ പകർത്തുകയായിരുന്നു.
Young man with a hammer; then threats and obscenities

സ്വകാര്യ ബസിൽ ചുറ്റികയുമായി യുവാവ്; തുടർന്ന് ഭീഷണിയും അസഭ്യവർഷവും

Updated on

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസിൽ ജയിലർ സിനിമയിലെ വിനായകന്‍റെ കഥാപാത്രം 'വർമനെ' അനുകരിച്ച് ചുറ്റികയുമായി യുവാവ്. ചുറ്റിക കൈയിൽ പിടിച്ച് ഭീഷണിയും അസഭ്യവർഷവും നടത്തുകയായിരുന്നു യുവാവ്.

യുവാവിന്‍റെ ഈ പരാക്രമം ബസിലെ യാത്രക്കാരിലൊരാൾ ഫോണിൽ പകർത്തുകയായിരുന്നു. വൈപ്പിൻ സ്വദേശിയായ പ്രേംലാലാണ് ബസിൽ പരാക്രമം കാട്ടിയത്. വീഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ഞാറക്കൽ പൊലീസാണ് പ്രേംലാലിനെ പിടികൂടിയത്. ഇയാള്‍ സ്ഥിരം പ്രശ്നക്കാരനാണെന്നും ഒരു മാസം മുൻപ് നായരമ്പലം സ്കൂളിന് മുന്നിൽ ബസ് തടഞ്ഞിരുന്നെന്നും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com