
കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
file image
കൊല്ലം: കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി സ്വദേശി ലിബിന (26) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ തുറക്കാത്തതു മൂലം വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത‍്യയാണെന്നാണ് പ്രാഥമിക നിഗമനം.
ലിബിന അവിവാഹിതയാണെന്നും വിവാഹാലോചന നടത്തിവരികയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നോയെന്നത് ഉൾപ്പെടെയുള്ള കാര‍്യങ്ങൾ പരിശോധിക്കുമെന്നും പൂയപ്പള്ളി പൊലീസ് അറിയിച്ചു.