കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി; ചികിത്സയിലിരിക്കെ 23 കാരി മരിച്ചു

കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്‍റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
young woman on ventilator dies after being found hanging
ശ്രീലിമ

കോഴിക്കോട്: നാധാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്‍റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചു. വെന്‍റിലേറ്ററിൽ തുടരുകയായിരുന്ന യുവതി ഇന്ന് വൈകിട്ടോടെ മരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.