

യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റി
തിരുവനന്തപുരം: കിളിമാനൂരിൽ യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടി മാറ്റിയതായി പരാതി. പരുക്കേറ്റ സിന്ധുവിനെ (43) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മാവൻ മണിക്കുട്ടനായി(60) പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. സിന്ധുവിന്‍റെ വലതു കൈ അറ്റനിലയിലാണ്. സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് അമ്മാവനും സിന്ധുവും തമ്മിൽ വാക്ക് തർക്കമുണ്ടായത്.
പിന്നീട് മണിക്കുട്ടൻ സിന്ധുവിന്‍റെ കൈക്ക് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ അയൽവീട്ടിലേക്ക് ഓടിക്കയറിയ സിന്ധുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളുടെ പരാതിയിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.