
കോട്ടയം: കടത്തുരുത്തിയിൽ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂർ സ്വദേശി ആതിര (26) ആണ് ആത്മഹത്യ ചെയ്തത്. മുന്‍ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.
ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു ആതിരയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആതിരയും അരുണും തമ്മിൽ വഴക്കിലായിരുന്നു. ഇയാളുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാളുകൾക്ക് മുമ്പ് ഉപേക്ഷിച്ചതാണ്. ആതിരയ്ക്ക് കല്യാണ ആലോചനകൾ വരുന്നതറിഞ്ഞ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു.
യുവതിയുടെ ചിത്രങ്ങളുൾപ്പടെ ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച യുവതി കടത്തുരുത്തി പൊലീസിൽ പരാതി നൽക്കി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നിലവിൽ അരുൺ ഒളിവിലാണ് എന്നാണ് വിവരം.