യൂസഫലി കേച്ചേരി കവിതാപുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്

പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.
യൂസഫലി കേച്ചേരി കവിതാപുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്

കൊച്ചി: യൂസഫലി കേച്ചേരി ഫൗണ്ടേഷന്റെ കവിതാപുരസ്‌കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ബക്കര്‍മേത്തലയുടെ 'ചാള', 'ബ്രാല്', 'ചെമ്മീന്‍' തുടങ്ങിയ ചില മത്സ്യങ്ങളെക്കുറിച്ച് എന്ന കവിതാസമാഹാരം അര്‍ഹമായി. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എം.കെ. സാനു, ഡോ. നെടുമുടി ഹരികുമാര്‍, ഡോ. രാജേഷ് മോന്‍ജി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 'അരികുവല്കരിക്കപ്പെട്ട ജീവിതങ്ങളെ സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ മത്സ്യങ്ങളുടെ ജീവിതാവസ്ഥകളെ അന്യാപദേശരൂപേണ വരച്ചിടുന്ന ഈ കവിതകള്‍ ശക്തിയും പുതുമയുമുള്ളതാണെന്നും മത്സ്യക്കണ്ണിലൂടെ ജീവിതം കാണുമ്പോഴും മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കാന്‍ ഇതിലെ കവിതകള്‍ക്കാവുന്നുണ്ടെന്നും ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി'.

ലോക കവിതാ ദിനവും യൂസഫലി കേച്ചേരിയുടെ ചരമദിനവുമായ മാര്‍ച്ച് 21ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍വച്ച് പുരസ്‌കാരസമര്‍പ്പണം നടത്തുമെന്ന് യൂസഫലി കേച്ചേരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സലിം പുന്നിലത്ത്, വൈസ് ചെയര്‍മാന്‍മാരായ പ്രേമാജി പിഷാരടി, എന്‍.കെ.എം. ഷെരീഫ് സെക്രട്ടറി കെ.ഡി. ഹരിദാസ് എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com