സിദ്ദിഖിനെ സിനിമയിൽ നിന്നും വിലക്കണം, റിയാസ് ഖാനും മോശമായി പെരുമാറി; രേവതി സമ്പത്ത്

'തന്നെപോലെ പലരെയും നിലത്തിട്ട് ചവിട്ടി ഉണ്ടാക്കിയ പദവികളാണ് അവയെല്ലാം. ഈ രാജിയും ഒരു തന്ത്രമാണ്'
youth actress react on siddique resignation from amma general secretary post
സിദ്ദിഖ് | രേവതി സമ്പത്ത്
Updated on

തിരുവനന്തപുരം: നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. രാജി മാത്രം പോരാ, അയാളെ സിനിമയിൽ നിന്നു തന്നെ വിലക്കണം. തന്നെപോലെ പലരെയും നിലത്തിട്ട് ചവിട്ടി ഉണ്ടാക്കിയ പദവികളാണ് അവയെല്ലാം. ഈ രാജിയും ഒരു തന്ത്രമാണെന്നും രേവതി പ്രതികരിച്ചു.

‌സിദ്ദിഖ് മാത്രമല്ല, റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഫോൺ വിളിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നും രേവതി സമ്പത്ത് ആരോപിക്കുന്നത്.

സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും എന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.