എഡിജിപി വിജയനെതിരേ സമൂഹ മാധ്യമത്തിൽ അധിക്ഷേപകരമായ കമന്‍റ്; യുവാവ് അറസ്റ്റിൽ

എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Rahul Raju

രാഹുൽ രാജു

Updated on: 

കൊച്ചി: എഡിജിപി പി. വിജയനെതിരേ സമൂഹ മാധ്യമത്തിൽ അധിക്ഷേപകരമായ കമന്‍റിട്ട യുവാവ് അറസ്റ്റിൽ. നോർത്ത് പറവൂർ കൈതാരം കോട്ടുവള്ളി പടന്നേൽപ്പറമ്പ് വീട്ടിൽ രാഹുൽ രാജു (28) ആണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ചയാളുടെ വീട് സന്ദർശിച്ച് മടങ്ങുന്ന എഡിജിപിയുടെ ദൃശ്യങ്ങൾക്കു താഴെയാണ് യുവാവ് കമന്‍റിട്ടത്. തെറ്റിദ്ധാരണയും വിദ്വേഷവും സൃഷ്ടിക്കുന്ന തരത്തിലായിരുന്നു കമന്‍റുകളെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്‍റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.