സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; കഞ്ചാവുമായി യുവാവ് പിടിയിൽ

ഓമശേരി സ്വദേശി പുറയിൽ ജംഷീറാണ് ഡാൻസാഫിന്‍റെ പിടിയിലായത്
Youth arrested with ganja

കഞ്ചാവുമായി യുവാവ് പിടിയിൽ

Updated on

കോഴിക്കോട്: മുണ്ടിക്കൽ താഴം പട്ടാളമുക്കിൽ 42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശേരി സ്വദേശി പുറയിൽ ജംഷീറാണ് ഡാൻസാഫിന്‍റെ പിടിയിലായത്. ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

ഇയാൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വ്യാഴാഴ്ച രാത്രിയോടെയാണ് പിടികൂടിയത്. നേരത്തെ ഇയാൾ ഇതേക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലാകുന്നത്. വിദ്യാർഥികൾ കൊടുക്കാനാണ് കഞ്ചാവ് കൊണ്ടുവെന്നതെന്ന് ഇയാൾ മൊഴി നൽകി. കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com