എസിപിയെയും സിഐയെയും ഭീഷണിപ്പെടുത്തിയെന്ന് എസ്ഐയുടെ പരാതി; അബിൻ വർക്കിക്കെതിരേ കേസ്

കണ്ണൂർ ടൗൺ എസ്ഐ പി.പി. ഷമീലിൻ്റെ പരാതിയിലാണ് കേസ്
--youth c ongress leader abin varkey booked for threatening policemen at kannur
എസിപിയെയും സിഐയെയും ഭീഷണിപ്പെടുത്തിയെന്ന് എസ്ഐയുടെ പരാതി; അബിൻ വർക്കിക്കെതിരേ കേസ്
Updated on

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരേ കേസെടുത്തു. കണ്ണൂരിൽ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടപ്പോൾ പി,.ശശിയുടെ വാക്ക് കേട്ട് കെഎസ്‌യു കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്ഐ പി.പി. ഷമീലിൻ്റെ പരാതിയിലാണ് കേസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com