ലോഡ്ജിൽ യുവാവും യുവതിയും മരിച്ചനിലയിൽ; യുവതിയെ കൊന്ന് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

കുമാര്‍ സ്വകാര്യ ടിവി ചാനലിലെ അസി. പ്രൊഡ്യൂസറാണ്
youth commits suicide after killing woman lodge thampanoor
ലോഡ്ജിൽ യുവാവും യുവതിയും മരിച്ചനിലയിൽ; യുവതിയെ കൊന്ന് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
Updated on

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കുമാര്‍ സ്വകാര്യ ടിവി ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവമാണ് ഇയാളുടെ മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരേയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർനന് ലോഡ്ജ് അധികൃതർ വിവരം പൊലീസിലറിയിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com