ശബരിമല പ്രതിസന്ധി: പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ

എട്ട്, പത്ത് മണിക്കൂറോളം കാത്തുനിന്നിട്ടും ദർശനം നടത്താനാവാതെ ഭക്തർ പന്തളത്തെത്തി മാലയൂരി മടങ്ങുന്നു
ശബരിമല
ശബരിമല
Updated on

തിരുവനന്തപുരം: ശബരിമല പ്രശ്നം ഉന്നയിച്ച് പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ. ഭക്തരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചത്.

ശബരിമലയിലെ മുന്നൊരുക്കങ്ങളിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് ആന്‍റോ ആന്‍റണി എംപി പ്രതികരിച്ചിരുന്നു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ആന്‍റോ ആന്‍റണിയും ടി.എൻ. പ്രതാപനും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

അതേസമയം, ശബരിമലയിൽ ഇന്നും തിരക്ക് തുടരുകയാണ്. എട്ട്, പത്ത് മണിക്കൂറോളം കാത്തുനിന്നിട്ടും ദർശനം നടത്താനാവാതെ ഭക്തർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങുകയാണ്. അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാൽ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥായണ് നിലവിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com