പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്ക് വേണ്ട; ശ്രീനാദേവിക്കെതിരേ യൂത്ത് കോൺഗ്രസ് നേതാവ് സ്നേഹ

ശ്രീനാദേവിക്ക് പാർട്ടി അംഗത്വം നൽകിയതിന്‍റെ രസീതിന്‍റെ ചിത്രവും സ്നേഹ ഫേയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു
youth congress against sreena devi

ശ്രീനാദേവിക്കെതിരേ യൂത്ത് കോൺഗ്രസ്

Updated on

കോഴിക്കോട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ യൂത്ത് കോൺഗ്രസ് വനിത നേതാവ് ആർ.വി. സ്നേഹ.രാഹുലിനെ പിന്തുണച്ച ശ്രീനാദേവി നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണെന്ന് ഓർമിപ്പിച്ചാണ് സ്നേഹ രംഗത്തെത്തിയത്. പാർട്ടി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയേക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്കില്ല. അതാണ് കോൺഗ്രസ്.

നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ് എന്നാണ് സ്നേഹ ഫേയ്സ്ബുക്കിൽ കുറിച്ചത്.

ഇതോടെപ്പം ശ്രീനാദേവിക്ക് പാർട്ടി അംഗത്വം നൽകിയതിന്‍റെ രസീതിന്‍റെ ചിത്രവും സ്നേഹ ഫേയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. അടുത്തിടെയാണ് സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായി പത്തനംതിട്ട ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com