മാധ്യമപ്രവർത്തകനെതിരായ തീവ്രവാദി പരാമർശം; വെള്ളാപ്പള്ളിക്കെതിരേ ഡിജിപിക്ക് പരാതി

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാവൈസ് പ്രസിഡന്‍റ് എസ്. സുനന്ദാണ് പരാതി നൽകിയത്
youth congress against vellapally

വെള്ളാപ്പള്ളി നടേശൻ

Updated on

കോഴിക്കോട്: മാധ്യമപ്രവർത്തകനെതിരായ തീവ്രവാദി പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാവൈസ് പ്രസിഡന്‍റ് എസ്. സുനന്ദാണ് പരാതി നൽകിയത്. പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

സമൂഹത്തിൽ ഭിന്നിപ്പും സാമുദായിക സ്പർധയും ഉണ്ടാക്കുന്ന വെള്ളാപ്പള്ളിക്കെതിരേ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായത് സംബന്ധിച്ച് നടത്തിയ വിശദീകരണത്തിനിടെയാണ് വെള്ളാപ്പള്ളി മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത്. മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും, ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com